kklm
ഇ.സി.ജി മെഷീൻ വാങ്ങുന്നതിനായുള്ള തുക വൻനിലം കുടുംബയോഗം പ്രസിഡന്റ് ജോസ്.വി. തോമസ് നഗരസഭ ചെയർപേഴ്സൺ വിജയ ശിവന് കൈമാറുന്നു.

കൂത്താട്ടുകുളം :കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കൂത്താട്ടുകുളം നഗരസഭ ഗവ: സി.എച്ച്.സിയിൽ നടപ്പാക്കിവരുന്ന അഞ്ച് കിടക്കകളുള്ള ഐ.സി.യു സംവിധാനത്തിലേക്ക് ഇ.സി.ജി മെഷീൻ വാങ്ങുന്നതിനായി വൻനിലം കുടുംബയോഗം ട്രസ്റ്റ് തുക നൽകി. വൻനിലം കുടുംബയോഗം പ്രസിഡന്റ് ജോസ്.വി.തോമസ് തുക നഗരസഭ ചെയർപേഴ്സൺ വിജയ ശിവന് കൈമാറി. സെക്രട്ടറി റോബിൻ വൻനിലം, ട്രഷറർ സുനിൽ വർഗീസ്, കമ്മിറ്റി അംഗം സന്തോഷ് കുരുവിള എന്നിവർ നേതൃത്വം നൽകി. നഗരസഭ കൗൺസിലർമാരായ ജിജി ഷാനവാസ്, അനിൽ കരുണാകരൻ, ബേബി കിരാംതടം, മരിയ ഗൊരോത്തി എന്നിവർ പങ്കെടുത്തു.