കോലഞ്ചേരി: ട്രിപ്പിൾ ലോക്ക് ഡൗൺ, കുന്നത്തുനാട്, പുത്തൻകുരിശ് പൊലീസിന്റെ നേതൃത്വത്തിൽ കർശന പരിശോധന നടന്നു. നിയന്ത്രണങ്ങൾ തെറ്റിച്ച് കടകൾ തുറന്നതും, കറങ്ങി നടന്നതുമുൾപ്പെടെ 19 കേസുകൾ കുന്നത്തുനാട്ടിലും, 12 കേസുകൾ പുത്തൻകുരിശിലും രജിസ്റ്റർ ചെയ്തു. കൊച്ചി ധനുഷ്കോടി ദേശീയപാതയിലും സ്റ്റേഷനതിർത്തികളിലെ പ്രധാന ജംഗ്ഷനുകളിലും മുഴുവൻ വാഹനങ്ങളും പരിശോധിക്കുന്നുണ്ട്. കുന്നത്തുനാട്ടിൽ 4 ഇടങ്ങളിൽ ബാരിക്കേഡ് നിരത്തിയാണ് പരിശോധന. ഇന്ന് നിയന്ത്രിത സമയത്തിൽ നിശ്ചിത വ്യാപര സ്ഥാപനങ്ങൾക്ക് തുറക്കാൻ അനുമതിയുണ്ട്. അതു മറയാക്കി യാത്ര രേഖകളില്ലാതെ പുറത്തിറങ്ങുന്നവർക്കെതിരെ നടപടി എടുക്കുമെന്ന് പൊലീസ് അറിയിച്ചു.