kklm
കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് കെ.കെ.എസ് ബാഡ്മിന്റൻ ക്ലബ് നല്കുന്ന 20000 രൂപ പഞ്ചായത്ത് പ്രസിഡൻ്റ് രമ മുരളീധര കൈമൾ ഏറ്റുവാങ്ങുന്നു.

കുത്താട്ടുകുളം : തിരുമാറാടി പഞ്ചായത്തിൽ നടക്കുന്ന കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കും ചികിൽസാകേന്ദ്രത്തിനുമായി കാക്കൂരിൽ പ്രവർത്തിക്കുന്ന കെ.കെ.എസ് ബാഡ്മിന്റൻ ക്ലബ് 20,000 രൂപ പഞ്ചായത്ത് പ്രസിഡന്റിന്റെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു. ക്ലബ് രക്ഷാധികാരി സജി.കെ.എസ്. പ്രസിഡന്റ് അജി.കെ. എസ് , സെക്രട്ടറി ഏബിൾ ജോയി, ട്രഷറർ സജീവ് കെ.എസ് എന്നിവർ ചേർന്ന് നല്കിയ തുക പഞ്ചായത്ത് പ്രസിഡന്റ് രമ മുരളീധര കൈമൾ , വൈസ് പ്രസിഡന്റ് എം.എം. ജോർജ് , സെക്രട്ടറി പി.ആർ. മോഹൻ കുമാർ എന്നിവർ ചേർന്ന് ഏറ്റുവാങ്ങി.