കളമശേരി : ഏലൂർ നഗരസഭയിലെ വീടുകളിൽ മാലിന്യശേഖരണത്തിനെത്തുന്ന ഹരിത കർമ്മ സേന തൊഴിലാളികൾ കൊവിഡ് രോഗികൾ ബുദ്ധിമുട്ടിൽ. കൊവിഡ് രോഗികളുടെ വീട് തിരിച്ചറിയാനാകാത്തതാണ് ഇവരെ ബുദ്ധിമുട്ടിലാക്കിയിരിക്കുന്നത്.
നഗരസഭയുടെ ഭൂരിഭാഗം വാർഡുകളിലും കൊവിഡ് രോഗികൾ കഴിയുന്നുണ്ട്. പലപ്പോഴും കൊവിഡ് ബാധിതരുടെ വീടുകളിൽ മാലിന്യം ശേഖരിക്കാൻ പോകേണ്ടിവരും.ആരോഗ്യ വിഭാഗവും, കൗൺസിലർമാരും ഇതു സംബന്ധിച്ചുള്ള വിവരങ്ങൾ ഹരിത കർമ്മ സേന ജീവനക്കാർക്ക് കൊടുക്കാത്തതാണ് കാരണം.മുന്നണി പോരാളികളായ ഹരിതസേന തൊഴിലാളികളുടെ ഭീതി ഒഴിവാക്കി ഓരോ വാർഡിലേയും രോഗികളുടെ ലിസ്റ്റ് നഗരസഭ ആരോഗ്യ വിഭാഗവും, അതാത് വാർഡ് കൗൺസിലർമാരും നൽകാൻ തയ്യാറാകണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.