കൊച്ചി: രോഗീപരിചരണം,വീട്ടുജോലി ,ശിശുപരിപാലനം തുടങ്ങിയ സേവനങ്ങൾ ചെയ്യുന്ന ഹോംനഴ്‌സുമാരെ കൊവിഡ് മുന്നണിപോരാളികളുടെ പട്ടികയിൽപെടുത്തി അടിയന്തരമായി വാക്സിനേഷൻ നൽകണമെന്ന് മാൻപവർ സർവീസേഴ്‌സ് അസോസിയേഷൻ ആവശ്യപ്പെട്ടു. ഹോം നഴ്‌സുമാരും സ്ഥാപനഉടമകളും മതിയായ സുരക്ഷാസംവിധാനങ്ങൾ ഇല്ലാതെയാണ് ജോലി ചെയ്യുന്നത്. നിരവധിപേർ കൊവിഡ്ബാധിതരായി. പലർക്കും തൊഴിൽ നഷ്ടപ്പെട്ടു. ക്ഷേമനിധി ഇല്ലാത്തതിനാൽ സർക്കാർ ആനുകൂല്യങ്ങൾ നിഷേധിക്കപ്പെടുന്ന സ്ഥിതിയാണ്. ഈ സാഹചര്യങ്ങൾ കണക്കിലെടുത്ത് ഹോംനഴ്‌സുമാർക്കും സ്ഥാപന ഉടമകൾക്കും സർക്കാർ ധനസഹായം നൽകണമെന്ന് സംസ്ഥാന പ്രസിഡന്റ് കെ.ഡി.ഹരിദാസ് പറഞ്ഞു.