കൂത്താട്ടുകുളം: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പാലക്കുഴ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ആരംഭിച്ച സമൂഹഅടുക്കളയുടെ പ്രവർത്തനങ്ങൾക്കായി പാലക്കുഴ സർവീസ് സഹകരണ ബാങ്ക് ഒരുലക്ഷം രൂപ നൽകി. പഞ്ചായത്തിലെ ഡോമിസിലിയറി കെയർ സെന്ററിൽ ചികിത്സയിൽ കഴിയുന്നവർക്ക് സമൂഹ അടുക്കളവഴി സൗജന്യ ഭക്ഷണമാണ് നൽകുന്നത്. പഞ്ചായത്ത് പ്രസിഡന്റ് കെ.എ.ജയ്ക്ക്, ബാങ്ക് പ്രസിഡന്റ് എൻ.കെ. ജോസ്, എം.പി.ഐ ഡയറക്ടർ ഷാജു ജേക്കബ് എന്നിവർ ചേർന്ന് തുക കൈമാറി. സി.പി.എം ലോക്കൽ സെക്രട്ടറി ജോഷി സ്കറിയ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിജു മുണ്ടപ്ലാക്കിൽ, ബാങ്ക് സെക്രട്ടറി ബാബു ജോൺ എന്നിവർ പങ്കെടുത്തു.