കുറുപ്പംപടി: കുറുപ്പംപടി യാക്കോബായ സുറിയാനി കത്തീഡ്രലിൽ പ്രവർത്തിക്കുന്ന സെന്റ്.മേരീസ് യൂത്ത് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ കുറുപ്പംപടിയിലും സമീപ പ്രദേശങ്ങളിലും ഉള്ള കൊവിഡ് രോഗബാധിതർക്കും കുടുംബാംഗങ്ങൾക്കും സഹായമാകാൻ ഹെല്പ് ഡെസ്‌ക്ക് ആരംഭിച്ചു.നിർദ്ധനരായ കുടുംബങ്ങളിൽ പെട്ടവർക്ക് അവശ്യ സാധനങ്ങൾ സൗജന്യമായും മറ്റുള്ളവർക്കും ആവശ്യാനുസരണം എത്തിച്ചു കൊടുക്കും.

യൂത്ത് അസോസിയേഷൻ സെക്രട്ടറി ബെറിൻ വി ബി, വൈസ് പ്രസിഡന്റ് ഫെബിൻ കുര്യാക്കോസ് ,ജിബിൻ റെജി, എബിസൻ എന്നിവർ നേതൃത്വം നൽകി. നമ്പർ: 904829150, 9846591718.