sulaiman-kv
തായിക്കാട്ടുകര സർവീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ് കെ.വി. സുലൈമാൻ പഞ്ചായത്ത് സെക്രട്ടറിക്ക് പൾസ് ഓക്‌സി മീറ്ററുകൾ കൈമാറുന്നു

ആലുവ: ചൂർണ്ണിക്കര ഗ്രാമപഞ്ചായത്തിലെ 18 വാർഡുകളിലേക്കായി തായിക്കാട്ടുകര സർവീസ് സഹകരണ ബാങ്ക് 36 പൾസ് ഓക്‌സി മീറ്ററുകൾ നൽകി. പ്രസിഡന്റ് കെ.വി.സുലൈമാൻ പഞ്ചായത്ത് സെക്രട്ടറിക്ക് പൾസ് ഓക്‌സി മീറ്ററുകൾ കൈമാറി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബാബു പുത്തനങ്ങാടി, ബാങ്ക് വൈസ് പ്രസിഡന്റ് സി.പി. നാസർ, ഡയറക്ടർമാരായ കെ.കെ. ജമാൽ, എൻ.കെ. ശിവൻ, അക്‌സർ മുട്ടം, ടി.എഫ്. തോമസ്, സി.കെ. നൗഷാദ്, മനോഹരൻ തറയിൽ എന്നിവർ പങ്കെടുത്തു.