കാലടി: 15-ാം വാർഡിന്റെയും ഈറ്റക്കടവ് യുവജന ജാഗ്രതാ സമിതിയുടെയും അഭിമുഖ്യത്തിൽ പഞ്ചായത്തിലെ ആശാ പ്രവർത്തകർക്ക് കൊറോണ പ്രതിരോധ കിറ്റുകളുടെ വിതരണവും അണുനശീകരണവും നടത്തി. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജോയ് അവോക്കാരൻ പ്രോഗ്രാം കോർഡിനേറ്റർമാരായ വിനീഷ് പാപ്പച്ചൻ, ജസ്റ്റിൻ ജോസ്, റോബി ആന്റണി എന്നിവർക്ക് നൽകി ഉദ്ഘാടനം ചെയ്തു. കമ്പനിപ്പടി, കൊറ്റമം, ഈറ്റക്കടവ്, കളമ്പാട്ടുപുരം ഭാഗങ്ങളാണ് അണുനശീകരണം നടത്തിയത്.