ngo
എൻ.ജി.ഒ യൂണിയൻ മൂവാറ്റുപുഴ ഏരിയകമ്മറ്റിയുടെ നേതൃത്വത്തിൽ മൂവാറ്റുപുഴ ജനറൽ ആശുപത്രിയിലേക്ക് നൽകിയ പി പി കിറ്റും, എൻ 95 മാസക്കും ആശുപത്രി സൂപ്രണ്ട്‌ ഡോ: ആശാ വിജയന് യൂണിയൻ ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ എസ്.ഉദയനും, കെ എം മുനീറും ചേർന്ന് കൈമാറുന്നു......

മൂവാറ്റുപുഴ: കൊവിഡ് പ്രതിരോധത്തിനായി മൂവാറ്റുപുഴ ജനറൽ ആശുപത്രിക്ക് കേരള എൻ ജി ഒ യൂണിയൻ മൂവാറ്റുപുഴ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പി പി ഇ കിറ്റും, എൻ 95 മാസ്കും നൽകി. 30,000 രൂപയ്ക്കുള്ള 100 പി.പി.ഇ കിറ്റും 225 എൻ 95 മാസ്ക്ക് മാണ് നൽകിയത്. ജനറൽ ആശുപത്രി സൂപ്രണ്ട്‌ ഡോ: ആശാ വിജയന് യൂണിയൻ ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ എസ്.ഉദയനും, കെ എം മുനീറും ചേർന്ന് സാധനങ്ങൾ കൈമാറി. ആർ.എം.ഒ ഡോ.എൻ.ബി. ധന്യ, യൂണിയൻ ഏരിയാ സെക്രട്ടറി സെക്രട്ടറി ടി .വി. വാസുദേവൻ, വൈ. പ്രസിഡന്റ് കെ.എസ്.സുരേഷ്, സംസ്ഥാന കൗൺസിലംഗം കെ.കെ.സുമതി തുടങ്ങിയവർ പങ്കെടുത്തു.