കുറുപ്പംപടി : കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി അശമന്നൂർ ഗ്രാമപഞ്ചായത്തിന് ആലുവ ചാർട്ടേഡ് അക്കൗണ്ടന്റ്സ് അസോസിയേഷൻ 30,000 രൂപയുടെ കൊവിഡ് പ്രതിരോധ വസ്തുക്കൾ നൽകി. സി.എ. അസോസിയേഷൻ മുൻ ഡി.ജി.വൈ.എം പ്രതീഷ് പോളിൽ നിന്നും ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോബി ഐസക് ഏറ്റുവാങ്ങി.