പറവൂർ: പറവൂർ താലൂക്ക് അശുപത്രിയിൽ കൊവിഡ് ചികിത്സയ്ക്കായി എത്തിയ സ്ത്രീയുടെ സഹായി ആശുപത്രിക്കും ജീവനക്കാർക്കുമെതിരെ സോഷ്യൽ മീഡിയയിൽ നടത്തിയ പ്രചാരണം ആരോഗ്യ രംഗത്തെ പ്രവർത്തകരുടെ അത്മവീര്യം നഷ്ടപ്പെടുത്തുന്നതാണെന്ന് പറവൂർ നഗരസഭ ചെയർപേഴ്സൺ വി.എ.പ്രഭാവതി പറഞ്ഞു. പരിമിതമായ സാഹചര്യത്തിൽ കൊവിഡ് രോഗികൾക്ക് ആവശ്യമായ അടിസ്ഥാന സൗകര്യം ഏർപ്പെടുത്താനുള്ള കുറഞ്ഞ കാലതാമസം മാത്രമാണ് ഉണ്ടായിട്ടുള്ളതെന്നും ചെയർപേഴ്സൺ പറഞ്ഞു.