ആലുവ:കുട്ടമശേരി സഹകരണ ബാങ്ക് വാക്‌സിൻ ചലഞ്ചിലേക്ക് ഏഴ് ലക്ഷം രൂപ നൽകി. ജീവനക്കാരുടെ വിഹിതമായ 53,464 രൂപയടക്കം 7,53,464 രൂപ ബാങ്ക് പ്രസിഡന്റ് എം. മിതിയൻപിള്ള ബാങ്കിന്റെ തനത് ഫണ്ടിൽ നിന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി അക്കൗണ്ടിലേക്ക് ആർ.ടി.ജി.എസ് ചെയ്തു നൽകി.