കാലടി: ലോക്ഡൗൺ മൂലം തൊഴിൽ ദിനങ്ങൾ നഷ്ടപ്പെട്ട കാലടി പ്ലാന്റേഷൻ തോട്ടം തൊഴിലാളികൾക്ക് ശമ്പളതുല്യമായ തുക സമാശ്വാസമായി അനുവദിക്കണമെന്ന് കാലടി പ്ലാന്റേഷൻ വർക്കേഴ്സ് അസോസിയേഷൻ എ.ഐ.ടി.യു.സി.സർക്കാരിനോട് ആവശ്യപ്പെട്ടു. തുക തുല്യമായി നൽകണമെന്ന് യൂണിയൻ പ്രസിഡന്റ്‌ മുൻ എം.എൽ.എ .പി.രാജു, ജനറൽ സെക്രട്ടറി സി.ബി.രാജൻ എന്നിവർ ആവശ്യപ്പെട്ടു.