പറവൂർ: കൊവിഡ് പ്രതിരോധ ഉപകരണങ്ങളായ മാസ്ക്, പി.പി കിറ്റ്, ഫേസ് ഷീൽഡ്, പൾസ് ഓക്സിമീറ്റർ, സാനിറ്റൈസർ, കൈയുറകൾ എന്നിവയ്ക്ക് അമിതവില ഈടാക്കിയാൽ കർശന നടപടി ഉണ്ടാകും. ഇതിനായി താലൂക്കുതലത്തിൽ ലീഗൽ മെട്രോളജി വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പരിശോധന നടത്തും. പരാതികൾക്ക് ഫോൺ: ജില്ല ഡെപ്യൂട്ടി കൺട്രോളർ (ഫ്ലയിംഗ് സ്ക്വാഡ്) 8281698067 താലൂക്ക് ഇൻസ്പെക്ടർ 8281698062.