കൂത്താട്ടുകുളം :ഇടയാർ, രാമൻച്ചിറ പാലം പുതുക്കി പണിയുന്നതിന് പഴയപാലം പൊളിച്ചു പകരം താത്കാലിക പാലം നിർമ്മിക്കാത്തതിൽ പ്രതിക്ഷേധം. പുതിയ താത്കാലിക പാത ഉണ്ടാക്കാതെ പാലം പൊളിച്ചതിൽ അഴിമതി ഉണ്ടെന്നു എൻ.സി.പി കൂത്താട്ടുകുളം മണ്ഡലം കമ്മിറ്റി ആരോപിച്ചു. പഴയ ചിറയിൽ കൈവരി പിടിപ്പിച്ചാൽ പോരെന്നും കൊവിഡ് പ്രതിരോധ കാലത്ത് ഇരു കരകളും ഒറ്റപ്പെട്ടിരിക്കുന്നതായും, യുദ്ധകാലാടിസ്ഥാനത്തിൽ ജനങ്ങൾക്ക്‌ സഞ്ചരിക്കാൻ താത്കാലിക നടപ്പാത ഉണ്ടാക്കാത്തപക്ഷം കൊവിഡ് പ്രോട്ടൊക്കോൾ പാലിച്ചുകൊണ്ട് സമരം ആരംഭിക്കുന്നതാണന്നും എൻ.സി.പി.നേതാക്കളായ കെ.ചന്ദ്രശേഖരൻ, എം.എം. അശോകൻ, കെ.ജെ. സ്കറിയ എന്നിവർ പറഞ്ഞു.