a
രായമംഗലം ഗ്രാമപഞ്ചായത്തിന്റെ സാമൂഹ്യ അടുക്കളയിൽ നിന്നും വിതരണം ചെയ്യുന്ന ഭക്ഷണപ്പൊതികളുടെ വിതരണ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡൻറ് എൻ.പി. അജയകുമാർ നിർവഹിക്കുന്നു.

കുറുപ്പംപടി : രായമംഗലം ഗ്രാമപഞ്ചായത്തിൽ സാമൂഹ്യ അടുക്കള ഉദ്ഘാടനം ചെയ്തു. ലോക്ഡൗൺ മൂലവും കൊവിഡ് പോസിറ്റീവ് ആയതുകൊണ്ടും ബുദ്ധിമുട്ടനുഭവിക്കുന്നവർക്കാണ് ഭക്ഷണം തയ്യാറാക്കുന്നത്. ആദ്യദിവസം 115 ഭക്ഷണപ്പൊതികൾ വിതരണം ചെയ്തു. ഭക്ഷണ പൊതികളുടെ വിതരണ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് എൻ. പി.അജയകുമാർ കൊവിഡ് ബ്രിഗേഡ് ഗോകുലിന് നൽകി നിർവഹിച്ചു. പഞ്ചായത്ത് ഓഫീസിനോട് ചേർന്ന് സജ്ജമാക്കിയിട്ടുള്ള താത്കാലിക അടുക്കളയിൽ സന്നദ്ധപ്രവർത്തകരുടെയും കുടുംബശ്രീയുടെയും സഹായത്തോടെ പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിലാണ് ഭക്ഷണം തയ്യാറാക്കുന്നത്. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ദീപാജോയ് , സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ബിജു കുര്യാക്കോസ്, സ്മിത അനിൽകുമാർ , ബിജി പ്രകാശ്, മെമ്പർമാരായ ഫെബിൻ കുര്യാക്കോസ്, കുര്യൻ പോൾ, ജോയ് പുണേലി, മിനി ജോയ് ,ഉഷാദേവി, സുബിൻ.എൻ.എസ്, മാത്യു ജോസ് തരകൻ,മിനി നാരായണൻ കുട്ടി പഞ്ചായത്ത് സെക്രട്ടറി എൻ.രവികുമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.