nathyattukaunnam-scb
നന്ത്യാട്ടുകുന്നം ഗാന്ധി സ്മാരക സഹകരണ ബാങ്കിന്റെ സൗജന്യ വാഹന സർവീസ് ബാങ്ക് പ്രസിഡന്റ് സി.എ. രാജീവ് ഫ്ലാഗ് ഓഫ് ചെയ്യുന്നു.

പറവൂർ: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി നന്ത്യാട്ടുകുന്നം ഗാന്ധിസ്മാരക ബാങ്കിൽ ഹെൽപ്പ് ഡെസ്ക് പ്രവർത്തനം തുടങ്ങി. ബാങ്ക് പ്രവർത്തന പരിധിയിലുള്ളവർക്ക് 500 രൂപയ്ക്ക് ആർ.ടി.പി.സി.ആർ ടെസ്റ്റ് വീടുകളിലെത്തി നടത്തും. കൊവിഡ്, മറ്റ് ഗുരുതര രോഗം ബാധിച്ചവർ എന്നിവർക്ക് ആശുപത്രിയിലെത്താൻ സൗജന്യ വാഹനസൗകര്യവും ഒരുക്കിയിട്ടുണ്ട്. വാഹനങ്ങളുടെ ഫ്ളാഗ് ഓഫ് ബാങ്ക് പ്രസിഡന്റ് സി.എ. രാജീവ് നിർവഹിച്ചു. ഫോൺ: ആർ.ടി.പി.സി.ആർ ടെസ്റ്റ് 7594038142, സൗജന്യ വാഹനം: 9562047408, 9995666882.