പറവൂർ: വടക്കേക്കര, ചിറ്റാറ്റുകര പഞ്ചായത്തുകളിലെ കൊവിഡ് ബാധിതർക്കും മറ്റ് ഗുരുതരരോഗം ബാധിച്ചവർക്കും ആശുപത്രിയിലും മറ്റു പരിശോധനകൾക്കുമായി വടക്കേക്കര സർവീസ് സഹകരണ ബാങ്ക് സൗജന്യ വാഹനസൗകര്യം ഏർപ്പെടുത്തി. പറവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിംന സന്തോഷ് വാഹനം ഫ്ലാഗ് ഓഫ് ചെയ്തു. ബാങ്ക് പ്രസിഡന്റ് ആർ.കെ. സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. വടക്കേക്കര, ചിറ്റാറ്റുകര പഞ്ചായത്ത് പ്രസിഡന്റുമാരായ രശ്മി അനിൽകുമാർ, ശാന്തിനി ഗോപകുമാർ എന്നിവർ പങ്കെടുത്തു.