ആലുവ: ട്രിപ്പിൾ ലോക് ഡൗണിൽ റൂറൽ ജില്ലയിൽ ജില്ലാ അതിർത്തികൾ പൂർണ്ണമായും അടച്ച് കർശന പരിശോധന. അവശ്യസർവ്വീസുകൾ മാത്രമേ അനുവദിക്കുന്നുള്ളു. ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിൽ ഡ്രോൺ പറഞ്ഞി നിരീക്ഷണം നടത്തി. ആലുവയിലും പരിസരത്തുമാണ് ഡ്രോൺ നിരീക്ഷണം ആരംഭിച്ചത്.
നിയമലംഘകരെ കണ്ടെത്താൻ ഡ്രോൺ നിരീക്ഷണം വ്യാപിപ്പിച്ചതായി എസ്.പി. കാർത്തിക്ക് പറഞ്ഞു. രണ്ടായിരം പൊലീസുദ്യോഗസ്ഥരാണ് നിരത്തുകളിൽ പരിശോധിക്കുന്നത്. വാഹനം പരിശോധിച്ചു മാത്രമാണ് കടത്തി വിടുന്നത്. അത്യാവശ്യമല്ലാതെ പുറത്തിറങ്ങുന്നവർക്കെതിരെ കർശന നടപടിയാണ് എടുക്കുന്നത്. തീവ്രരോഗവ്യാപനം ഉള്ള പ്രദേശങ്ങൾ അടച്ചുകെട്ടി പൊലീസ് കാവലിലാണ്. നിയന്ത്രണങ്ങൾ ലംഘിച്ചതിന് 145 പേർക്കെതിരെ കേസെടുത്തു.