പറവൂർ: താലൂക്ക് ആശുപത്രിയിൽ ചികിത്സയിലുള്ള കൊവിഡ് രോഗികൾക്ക് ഡി.വൈ.എഫ്.ഐ ടൗൺ മേഖലാ കമ്മിറ്റി കുടിവെള്ളം നൽകി. ആശുപത്രി സൂപ്രണ്ട് ഡോ. പി.എസ്. റോസമ്മയ്ക്ക് ബ്ലോക്ക് സെക്രട്ടറി എസ്. സന്ദീപ് കുടിവെള്ളം കൈമാറി. ജോയിന്റ് സെക്രട്ടറി പി.ആർ. സജേഷ് കുമാർ, മേഖല പ്രസിഡന്റ് കെ.വി. വിനിൽ എന്നിവർ പങ്കെടുത്തു.