family-death
സൈമൺ (74) ഭാര്യ ഫിലോമിന (64)

പറവൂർ: വടക്കേക്കര മടപ്ലാതുരുത്ത് പുത്തൻവീട്ടിൽ സൈമൺ (74), ഭാര്യ ഫിലോമിന (64) എന്നിവർ കൊവിഡ് ബാധിച്ച് മരിച്ചു. കളമശേരി മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ രണ്ടാഴ്ച മുമ്പായിരുന്നു സൈമണിന്റെ മരണം. ഈ വിവരം സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഫിലോമിനയെ മകൻ സനോജ് അറിയിച്ചില്ല. ‘മോനേ അപ്പച്ചൻ എവിടെയെന്ന്’ ഫിലോമിന സനോജിനോട് ഇടയ്ക്കിടെ ചോദിക്കുമായിരുന്നു. ‘അപ്പച്ചന് യാതൊരു കുഴപ്പവും ഇല്ലെന്ന്’ പറഞ്ഞ് സനോജ് അമ്മയെ ആശ്വസിപ്പിച്ചിരുന്നു. ഒടുവിൽ ഭർത്താവ് മരിച്ചെന്ന സത്യം അറിയാതെ തന്നെ ഫിലോമിനയും യാത്രയായി. ഓട്ടോ തൊഴിലാളിയായ സനോജ് അവിവാഹിതനാണ്. സനോജിന്റെ സഹോദരിമാരായ സോഫിയയും സീലിയയും വിവാഹിതരാണ്.