tvnr
തിരുവാണിയൂർ പഞ്ചായത്തിലേക്ക് ആപ്റ്റീവ കമ്പനി നൽകുന്ന പൾസ് ഓക്സീമീറ്റർ പി.വി ശ്രീനിജിൻ ഏറ്റു വാങ്ങു

കോലഞ്ചേരി : തിരുവാണിയൂർ പഞ്ചായത്തിലെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി ആപ്റ്റീവ കമ്പനി 100 പൾസ് ഓക്സീമീറ്ററുകൾ നൽകി .നിയുക്ത എം. എൽ.എ അഡ്വ. പി.വി. ശ്രീനിജിന്റെ ഇടപെടലിനെ തുടർന്നാണിത്. ഓരോ വാർഡുകൾക്കും അഞ്ച് വീതം ലഭ്യമാക്കും . കമ്പനി എച്ച് .ആർ ജനറൽ മാനേജർ മനോജ് കുമാറിൽ നിന്നും ഉപകരണം ശ്രീനിജിൻ ഏറ്റുവാങ്ങി. പഞ്ചായത്ത് പ്രസിഡന്റ് . സി ആർ പ്രകാശ്, വൈസ് പ്രസിഡന്റ് ഷീജ വിശ്വനാഥൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ കെ. വി. സനീഷ്, വർഗീസ് യാക്കോബ്, സിന്ധു കൃഷ്ണകുമാർ, സി.പി.എം ലോക്കൽ സെക്രട്ടറി കെ.എ ജോസ് എന്നിവർ പങ്കെടുത്തു.