com

കൊച്ചി: നിയുക്ത എം.എൽ.എ ടി.ജെ.വിനോദിന്റെ സഹകരണത്തോടെ ചാവറ കൾച്ചറൽ സെന്ററിൽ സമൂഹഅടുക്കള പ്രവർത്തനം ആരംഭിച്ചു. 350 ഉച്ചഭക്ഷണപ്പൊതികൾ ഇന്നലെ ഇവിടെനിന്നു വിതരണം ചെയ്തു.ടി.ജെ.വിനോദിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ആഴ്ച ആരംഭിച്ച ഹെൽപ് ഡെസ്‌കിലേക്ക് ഭക്ഷണം ആവശ്യപ്പെട്ട് ധാരാളം കോളുകൾ എത്തിയതോടെയാണ് ചാവറ കൾച്ചറൽ സെന്ററുമായി ചേർന്ന് അടുക്കള ആരംഭിക്കാൻ തീരുമാനമെടുത്തത്.നിലവിൽ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന കുടുംബങ്ങൾക്ക് അവശ്യ മരുന്നുകൾ വീട്ടിൽ എത്തിച്ചു കൊടുക്കുന്നുണ്ട്. സിറ്റി ഹോസ്പിറ്റൽ, ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി, ശ്രീസുധീന്ദ്ര മെഡിക്കൽ മിഷൻ തുടങ്ങിയ ആശുപത്രികളുടെ സഹകരണത്തോടെ ഡോക്ടർ ഓൺ കോൾ പദ്ധതിയും മാനസീക സമ്മർദ്ദം അനുഭവിക്കുന്നവർക്കായി കൗൺസിലിംഗും കൊവിഡ് രോഗികൾക്കും ഡയാലിസിസ് തുടങ്ങിയ ആവശ്യങ്ങൾക്കായി ആശുപത്രിയിലേക്ക് പോകേണ്ടി വരുന്ന സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന രോഗികൾക്കും ആംബുലൻസ് ,വാഹന സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ടെന്ന് ടി.ജെ.വിനോദ് പറഞ്ഞു.