poliee
ജില്ല അതിർത്തിയാ കറുകുറ്റിയിൽ പൊലീസ് അടച്ചു പൂട്ടി

അങ്കമാലി: ട്രിപ്പിൾ ലോക്ഡൗണിനെ തുടർന്ന് ജില്ലാ അതിർത്തിയായ കറുകുറ്റി അടച്ചു.ദേശീയപാതയിൽ റോഡിനിരുവശവും ബാരിക്കേഡ് സ്ഥാപിച്ചാണ് അടച്ചിരിക്കുന്നത്.പൊലീസ് കർശന പരിശോധനയും ഏർപ്പെടുത്തിയിട്ടുണ്ട്. അവശ്യവസ്തുക്കളുമായി എത്തുന്ന വാഹനങ്ങളെ മാത്രമേ കടത്തിവിടുന്നുള്ളൂ. തുറവൂർ,വേങ്ങൂർ,അങ്കമാലി സിഗ്നൽ ജംഗ്ഷൻ എന്നിവിടങ്ങളിലെല്ലാം പൊലീസ് പരിശോധന ഏർപ്പെടുത്തിയിട്ടുണ്ട്.