കോലഞ്ചേരി: വാളകത്ത് കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് 4 പേർക്ക് പരിക്ക്. കോലഞ്ചേരി മെഡിക്കൽ കോളജിൽ ഡയാലിസിസിനു ശേഷം വീട്ടിലേക്കു കാറിൽ പോയ പാലക്കുഴ കണിച്ചേരി ചന്ദ്രമതി (62), ഓട്ടോയിലുണ്ടായിരുന്ന ഏഴക്കരനാട് കൂനമ്മാ ചോട്ടിൽ എൽദോ (20) , വരാൽനിരപ്പേൽ അയ്യപ്പൻ, രാധ എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.