കളമശേരി: ലോക്ക്ഡൗൺ കാലത്തെ മാനസിക പിരിമുറുക്കം നേരിടാൻ നിയുക്ത എം.എ.ൽ.എ. പി .രാജീവിന്റെ നേതൃത്വത്തിൽ കളമശേരി മണ്ഡലത്തിൽ ആരംഭിച്ച 'റിലാക്സ്' നടൻ ഇന്നസെന്റ് ഓൺലൈനായി ഉദ്ഘാടനം ചെയ്തു. സാമ്പത്തിക പ്രതിസന്ധി മാത്രമല്ല വൈകാരിക പ്രതിസന്ധി കൂടി സൃഷ്ടിക്കുന്ന മഹാമാരിക്കാലത്ത് നമ്മുടെ ചില വാക്കുകൾ മറ്റുള്ളവർക്ക് വലിയ ആശ്വാസമായി മാറാമെന്ന് അദ്ദേഹം പറഞ്ഞു. തുടർന്ന് സംസാരിച്ച മാനസിക രോഗവിദഗ്ധൻ ഡോ. സി ജെ ജോൺ മനസിനെ പോസിറ്റീവായി നിലനിർത്തിയാൽ എത് പ്രതിസന്ധിയെയും എളുപ്പത്തിൽ തരണം ചെയ്യാനാകുമെന്ന് ഉദാഹരണ സഹിതം വിശദീകരിച്ചു.