sajish-tom
സജീഷ് ടോം

ലണ്ടൻ: യു.കെയിലെ ബേസിംഗ്‌സ്റ്റോക്ക് ആൻഡ് ഡീൻ ബറോ കൗൺസിലിലേക്ക് തെക്കൻ പറവൂർ സ്വദേശി​യായ സജീഷ് ടോമിനെ തി​രഞ്ഞെടുത്തു. ലേബർ പാർട്ടിയുടെ സജീവ പ്രവർത്തകനാണ്. വൈക്കം അയ്യനംപറമ്പിൽ തോമസിന്റെയും പരേതയായ മേരിക്കുട്ടിയുടെയും മകനായ സജീഷിന്റെ കുടുംബം ഇപ്പോൾ തെക്കൻ പറവൂരിലാണ് താമസം. ഭാര്യ: ആൻസി സജീഷ്. മകൾ: അലീനാ സജീഷ്.