കൊച്ചി: പൊതുമരാമത്ത് വകുപ്പ് റിട്ട. ചീഫ് എൻജിനീയർ പാലാരിവട്ടം പൈപ്പ്ലൈൻ ജംഗ്ഷൻ തെക്കേമാലിൽ ടി.ജെ. മാത്യു തമ്പി (84) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12 ന് ആലപ്പുഴ പഴവങ്ങാടി മാർസ്ളീവ ഫൊറോന പള്ളി സെമിത്തേരിയിൽ. ഭാര്യ : ആലപ്പുഴ ഇല്ലിപ്പറമ്പിൽ കുടുംബാംഗം ഡോ. ആനിയമ്മ തമ്പി (റിട്ട. ഗൈനക്കോളജിസ്റ്റ്, എറണാകുളം ജനറൽ ആശുപത്രി). മക്കൾ : ഇന്ദു ജോസ്, ഡോ. ജയമരിയ തമ്പി. മരുമക്കൾ: ജോസ് എബ്രഹാം കാട്ടുമന, ഡോ. ടോജി തോമസ് തെക്കേകുന്നുംപുറത്ത്.