കൊച്ചി: ക്ഷീരവികസന വകുപ്പ്, ക്ഷീരസഹകരണ സംഘങ്ങൾ മുഖേന നടപ്പിലാക്കുന്ന ആരോഗ്യ/മെഡിക്ലെയിം പദ്ധതിക്ക് ഇപ്പോൾ അപേക്ഷിക്കാം. 80 വയസ് വരെയുള്ള ക്ഷീരകർഷകർക്ക് പദ്ധതിയിൽ അംഗങ്ങളാകാം. ക്ഷീരകർഷകർക്കും ക്ഷീരസംഘം ജീവനക്കാർക്കും ഒറ്റയ്ക്കോ, ജീവിതപങ്കാളിയെയും 25 വയസ്സിൽ താഴെയുള്ള രണ്ടു മക്കളെയും മാതാപിതാക്കളെയും (പ്രായപരിധി ബാധകമല്ല) ഉൾപ്പെടുത്തിയോ പദ്ധതിയിൽ ചേരാം. പരമാവധി ഒരു ലക്ഷം രൂപ വരെയാണ് ഇൻഷ്വറൻസ് പരിരക്ഷ ലഭിക്കുക. തിരഞ്ഞെടുത്ത ആശുപത്രികളിൽ കാഷ്‌ലെസ് സൗകര്യം ലഭിക്കും. വിവരങ്ങൾക്ക് ക്ഷീര സഹകരണസംഘവുമായോ അടുത്തുള്ള ബ്ലോക്ക്തല ക്ഷീരവികസന ഓഫീസുമായോ ബന്ധപ്പെടാം. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി 31.