1
അയ്യനാട് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ.ആർ. ജയചന്ദ്രൻ കൊവിഡ് പ്രതിരോധ ഉപകരണങ്ങൾ ഡോ.ധന്യക്ക് കൈമാറുന്നു

തൃക്കാക്കര: അയ്യനാട് സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ നഗരസഭയിലെ 43 വാർഡുകളിലെ ആശാ പ്രവർത്തകർക്ക് പൾസ് ഓക്സിമീറ്ററും മാസ്കുന വിതരണംചെയ്തു. ബാങ്ക് പ്രസിഡന്റ് കെ.ആർ. ജയചന്ദ്രൻ ഉദ്ഘാടനം ചെയ്തു. കെ.കെ. സന്തോഷ്ബാബു, ടി.എ. സുഗതൻ, ഡോ.ധന്യ എന്നിവർ സംസാരിച്ചു. വാക്സിൻ ചലഞ്ചിലേക്ക് കഴിഞ്ഞദിവസം ബാങ്ക് പത്തുലക്ഷം രൂപ സംഭാവന നൽകിയിരുന്നു.