mla
മധുരപ്പുറം പാലത്തിനടിയില്‍ പായലും, ചണ്ടിയും അടിഞ്ഞ് നീരൊഴുക്ക് തടസ്സപ്പെട്ടിരിക്കുന്ന ഭാഗം എം.എല്‍.എമാരായ റോജി എം. ജോണും, അന്‍വര്‍ സാദത്തും, ജനപ്രതിനിധികളും, ജലസേചന ഉദ്യോഗസ്ഥരും പരിശോധിച്ച്

അങ്കമാലി: മാഞ്ഞാലിത്തോടിന്റെയും മുല്ലശ്ശേരിതോടിന്റെയും നീരൊഴുക്ക് സുഗമമാക്കുന്ന പ്രവർത്തികൾ ആരംഭിച്ചു. തോട്ടിൽ അടിഞ്ഞ് കൂടിയിട്ടുള്ള പായലും ചണ്ടിയും നീക്കി തടസങ്ങൾ മാറ്റുകയാണ് ഇപ്പോൾ ചെയ്യുന്നത്.
അപ്രതീക്ഷിതമായ മഴയിൽ തോട്ടിലെ ജലനിരപ്പ് ഉയർന്നത് വഴി പല ഭാഗങ്ങളും വെള്ളത്തിനടിയിലാവുമെന്ന ഭീതി ഉയർന്നിരുന്നു. ഇതേ തുടർന്ന് നിയുക്ത എം.എൽ.എമാരായ റോജി എം. ജോണിന്റെയും അൻവർ സാദത്തിന്റെയും നേത്യത്വത്തിൽ കഴിഞ്ഞ ദിവസം ജലസേചന വകുപ്പ് ഉദ്യോഗസ്ഥരുമായി ചർച്ചനടത്തി. അടിയന്തര പരിഹാരം കാണുന്നതിനുള്ള കർമ്മ പദ്ധതിക്ക് രൂപം കൊടുത്തു.