അങ്കമാലി: ലോക്ക് ഡൗണിൽ തൊഴിൽദിനങ്ങൾ നഷ്ടപ്പെട്ട തോട്ടം തൊഴിലാളികൾക്ക് ശമ്പള തുല്യമായ തുക സമാശ്വാസമായി അനുവദിക്കണമെന്ന് കാലടി പ്ലാന്റേഷൻ വർക്കേഴ്സ് അസോസിയേഷൻ എ.ഐ. യു സി സർക്കാരിനോട് ആവശ്യപ്പെട്ടു. യു.ഡി.എഫ് ഭരണകാലത്തു പ്ലാന്റേഷന്റെ അക്കൗണ്ടിൽ നിന്നും വക മാറ്റിയ 56 കോടി രൂപ തിരിച്ചു കിട്ടുന്നതിനായി കത്ത് നൽകിയിട്ടും സർക്കാർ അത് നൽകിയിട്ടില്ല. ഈ തുക കോർപറേഷന് തിരിച്ചു നൽകണം. യൂണിയൻ പ്രസിഡന്റ്‌ പി. രാജു, ജനറൽ സെക്രട്ടറി രാജൻ എന്നിവർ ആവശ്യപ്പെട്ടു.