അങ്കമാലി: സംസ്ഥാന സർക്കാരിന്റെ വിശപ്പ് രഹിത കേരളം പദ്ധതിയുടെ ഭാഗമായി മഞ്ഞപ്രയിൽ കെ.എസ്.കെ.ടി.യുവിന്റെ നേതൃത്വത്തിൽ കൃഷി ചെയ്ത കപ്പ ഡി.വൈ. എഫ്.ഐക്ക് കൈമാറി. കൊവിഡ് ബാധിത കുടുംബങ്ങളിൽ ഭക്ഷ്യ കിറ്റ് നൽകുന്നതിനായി കർഷക തൊഴിലാളി യൂണിയൻ 250 ചുവട് കപ്പയാണ് ഡി.വൈ.എഫ്.ഐ മഞ്ഞപ്ര മേഖലാ കമ്മിറ്റിക്ക് കൈമാറിയത്.യൂണിയൻ ഏരിയാ പ്രസിഡന്റ് രാജു അമ്പാട്ടിൽ നിന്ന് ഡി.വൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറി അഡ്വ.ബിബിൻ വർഗീസും മേഖലാ സെക്രട്ടറി എൽദോ ബേബിയും കപ്പ ഏറ്റ് വാങ്ങി. ലോക്കൽ കമ്മിറ്റിയംഗം ജോളി പി .ജോസ്, ശ്രീലാൽ പ്രേം,പി.എം.രഞ്ജിത് ,എം.ഡി.ജോബ് ,അമൽ കൃഷ്ണ,ബിബിൻ പാപ്പച്ചൻ, ജസ്റ്റിൻ തോമസ് എന്നിവർ നേതൃത്വം നൽകി.