vinu

കൊച്ചി: കൊവിഡോ മറ്റു രോഗമോയുള്ളവർക്കോ ആശുപത്രിയിൽ പോകാനും വരാനും ഒരു വിളി മതി. വിനു ഓട്ടോയുമായി സ്ഥലത്തെത്തും. സേവനം സൗജന്യമാണ്. ലോക്ക് ഡൗൺ കാലത്ത് സ്വകാര്യ വാഹനങ്ങൾ ലഭ്യമല്ലാത്തതും കൊവിഡ് രോഗികളെ കയറ്റാൻ പലരും മടിക്കുന്നത് കൊണ്ടാണ് സാധാരണക്കാരായ രോഗികളെ സഹായിക്കാൻ രംഗഹിറങ്ങിയതെന്ന് വിനു പറഞ്ഞു.
കെ.പി. എം.എസ്. എറണാകുളം യൂണിയൻ കമ്മറ്റി അംഗവും ചേരാനെല്ലൂർ സൗത്ത് ശാഖാംഗവുമാണ് വിനു. നിരവധി ആളുകളെ ഇതിനോടകം സൗജന്യമായി ആശുപത്രിയിൽ എത്തിച്ചിട്ടുണ്ട്.