അങ്കമാലി :കനാലിൽ വെള്ളം വന്നാൽ ബാത്ത്‌റൂമിൽ പോകാൻ കഴിയാത്ത അവസ്ഥയിലാണ് കുറേ കുടുംബങ്ങൾ. ഇടമലയാർ ജലപദ്ധതിയുടെ ഭാഗമായി കനാൽ വഴികളിലൂടെ വരുന്ന ജലം ചെറിയ വാപ്പാലശ്ശേരി റെയിൽവേ കോളനി ഭാഗത്തും സമീപ പ്രദേശങ്ങളിലുമുള്ള ജനങ്ങളുടെ ജീവിതത്തിന് ഭീഷണി ആവുകയാണ്. നീണ്ട വർഷങ്ങൾക്ക് ശേഷം കഴിഞ്ഞ ഡിസംബറിൽ പൊട്ടി പൊളിഞ്ഞ് കാട്പിടിച്ച് കിടന്ന കനാൽ അറ്റകുറ്റപണികൾ നടത്താതെ വെള്ളം തുറന്ന് വിടുക ആയിരുന്നു. ഈ ഭാഗത്ത് താമസിക്കുന്ന പട്ടികജാതി വിഭാഗത്തിൽപ്പെടുന്ന കുടുംബങ്ങളിലെ കക്കൂസ് കുഴികളിൽ കനാലിൽ നിന്ന് നീരുറവ വന്ന് നിറയുന്നതുമൂലം ഇവ ഉപയോഗിക്കാനാകില്ല. മാത്രമല്ല, ഈ വെള്ളം കിണറുകളിലേക്ക് ഉറവയായി ഇറങ്ങുകയും കുടിവെള്ളം മലിനമാകുകയും ചെയ്യുകയാണ്. അടിയന്തരമായ ഇടപെടൽ അധികാരികളുടെ ഭാഗത്ത് ഉണ്ടാവുകയും പൊട്ടിപൊളിഞ്ഞ കോൺക്രീറ്റ് ഭാഗങ്ങൾ അറ്റകുറ്റപണികൾ നടത്തിയതിനു ശേഷം മാത്രമേ കനാലിലൂടെ വെള്ളം ഒഴുക്കാവുയെന്ന് കെ.പി.എം.എസ് ചെറിയ വാപ്പാലശ്ശേരി ശാഖ ആവശ്യപ്പെട്ടു.