municipa-road

കളമശേരി: പെരുമഴ ഒഴിഞ്ഞെങ്കിലും ഏലൂ‌ർ നഗരസഭ ആസ്ഥാനത്തിന് മുന്നിലെ വെള്ളക്കെട്ട് ഒഴിയുന്നില്ല.എച്ച്.ഐ.എൽ യൂണിയൻ ഓഫീസു മുതൽ ഫാക്ട് പി ഡി ജംഗ്ഷൻ വരെയുടെ കാണയിൽ മണ്ണ് നിറഞ്ഞു കിടക്കുന്നതാണ് വെള്ളക്കെട്ടിന് കാരണം.ഫാക്ട് എ .ബ്ലോക്കിൽ നിന്നു വരുന്ന കാനയും കൂടിച്ചേരുന്ന പി.ഡി ജംഗ്ഷനിലെ കൽവെർട്ട് കൂടി വൃത്തിയാക്കിയാൽ മാത്രമേ വെള്ളക്കെട്ട് പൂ‌ർണമായും ഒഴിവാകു എന്ന് നാട്ടുകാ‌ർ പറയുന്നു.