dyfi
ഡി.വൈ.എഫ്.ഐ മഞ്ഞപ്ര മേഖലാ കമ്മിറ്റിയുടെ പൾസ് ഓക്സി മീറ്ററുകൾ അഡ്വ.ബിബിൻ വർഗ്ഗീസിൽ നിന്നും ഡോ.ലിജ ഏറ്റുവാങ്ങുന്നു.

അങ്കമാലി: ഡി.വൈ.എഫ്.ഐ മഞ്ഞപ്ര മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കുടുംബാരോഗ്യ കേന്ദ്രത്തിന് പൾസ് ഓക്സി മീറ്ററുകൾ നൽകി. മെഡിക്കൽ ഓഫീസർ ഇൻ ചാർജ് ഡോ.ലിജ ബ്ലോക്ക് സെക്രട്ടറി അഡ്വ.ബിബിൻ വർഗ്ഗീസിൽ നിന്ന് പൾസ് ഓക്സി മീറ്ററുകൾ ഏറ്റുവാങ്ങി. മഞ്ഞപ്ര പഞ്ചായത്തിലെ 16 ആശാ വർക്കർമാർക്കും സ്വന്തമായി ഉപയോഗിക്കുവാൻ കഴിയുന്ന രീതിയിലാണ് പൾസ് ഓക്സി മീറ്റർ നൽകിയത്. മേഖലാ സെക്രട്ടറി എൽദോ ബേബി, രാജു അമ്പാട്ട്, ടി പി വേണു, റിൻസൺ, സീന മാർട്ടിൻ, ത്രേസ്യാമ്മ ജോർജ്,എച്ച്.ഐ. രാമചന്ദ്രൻ,ജെ.എച്ച്.ഐ സുരേഷ്, എന്നിവർ പങ്കെടുത്തു.