കൊച്ചി: 1994 നവംബർ 25 കൂത്ത്പറമ്പ് വെടിവെപ്പ് നടന്ന ദിവസം വൈകുന്നേരം. എറണാകുളം എം.ജി.റോഡിലെ അബാദ് പ്ലാസക്ക് മുമ്പിൽ അന്നത്തെ മുഖ്യമന്ത്രി കെ.കരുണാകരനെ വഴി തടയാനെത്തിയ വിദ്യാർത്ഥി - യുവജന സംഘത്തിന് നേതൃത്വം കൊടുക്കുന്നത് അന്ന് എസ്.എഫ്.ഐ ജില്ലാ സെക്രട്ടറി പി.രാജീവ്. തുടർന്ന് നടന്നത് ഭീകരമായ പൊലീസ് മർദ്ദനം. ലാത്തിച്ചാർജ്ജിൽ ശരീരം നുറുങ്ങുന്നത് വരെ മർദ്ദനമേറ്റ് വിവസ്ത്രനായ രാജീവിന്റെ ചിത്രം കാലം എല്ലാറ്റിനും മറുപടി നൽകുമെന്ന അടിക്കുറിപ്പോടെ ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുകയാണ്.
നല്ല പാർലിമെന്റേറിയൻ
കൃഷിയും ജീവനാണ്
2009 മുതൽ 2015 വരെ രാജ്യസഭാംഗമായിരുന്ന രാജീവിന് സഭ യാത്രയയപ്പ് നൽകിയപ്പോൾ ഇനി ഞങ്ങളുടെ ജോലി എളുപ്പമായി എന്നായിരുന്നു അന്നത്തെ കേന്ദ്ര ധനകാര്യ മന്ത്രി അരുൺ ജയ്റ്റ്ലിയുടെ കമന്റ്. രാജ്യസഭാ പ്രതിപക്ഷ നേതാവായിരുന്ന ഗുലാം നബി ആസാദ് പറഞ്ഞത് സഭാചട്ടങ്ങളുടെ എൻസൈക്ലോപീഡിയയാണ് രാജീവ് എന്നായിരുന്നു. പോകുമ്പോൾ അങ്ങയുടെ ലാപ്ടോപ്പ് എനിക്ക് തരണമെന്ന് തമാശയായി അദ്ദേഹം പറയുകയും ചെയ്തു. രാജീവിനെ വീണ്ടും സഭയിലെത്തിക്കണമെന്നായിരുന്നു മായാവതി സീതാറാം യെച്ചൂരിയോട് നടത്തിയ അഭ്യർത്ഥന.
എറണാകുളം ജനറൽ ആശുപത്രിയിൽ 5 കോടി ചിലവാക്കി എം.ആർ.ഐ സ്കാൻ തുടങ്ങാനായത് രാജീവ് എന്ന ജനപ്രതിനിധിയുടെ പ്രവർത്തന മികവിന്റെ
തെളിവാണ്. എം.പി.ഫണ്ടിൽ നിന്നും ഒന്നര കോടിയും ഷിപ്പ് യാർഡ് നൽകിയ ഒന്നര കോടിയും ചേർത്ത് ബാക്കി തുകയ്ക്കായി നടക്കുമ്പോഴാണ് രാജ്യസഭയിലെ അന്നത്തെ നോമിനേറ്റഡ് എം. പിയായ കപില വാത്സ്യായനനോട് ഈ പദ്ധതിയെക്കുറിച്ച് പറയുന്നതും ഫണ്ടിന് അഭ്യർത്ഥിക്കുന്നതും. തനിക്കറിഞ്ഞുകൂടാത്ത ആശുപത്രിക്കായി അവരും നൽകി ഒന്നര കോടി.