കോലഞ്ചേരി: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി യൂത്ത് കോൺഗ്രസ് മഴുവന്നൂർ മണ്ഡലം കമ്മി​റ്റിയുടെ നേതൃത്വത്തിൽ സജ്ജമാക്കിയ യൂത്ത് കെയർ വാഹനങ്ങൾ വി.പി. സജീന്ദ്രൻ ഫ്‌ളാഗ് ഓഫ് ചെയ്തു. മണ്ഡലം പ്രസിഡന്റ് ബേസിൽ തങ്കച്ചൻ അദ്ധ്യക്ഷനായി. എം.ടി. ജോയി, ടി.ഒ. പീ​റ്റർ, ബ്ലോക്ക് അരുൺ വാസു, ജെയിംസ് പാറേക്കാട്ടിൽ തുടങ്ങിയവർ പങ്കെടുത്തു.