a
മുടക്കുഴ ഗ്രാമപഞ്ചായത്തിലെ ജനകീയ അടുക്കള പ്രസിഡൻറ് പി .പി .അവറാച്ചൻ ഉദ്ഘാടനം നിർവ്വഹിക്കുന്നു..

കുറുപ്പംപടി : കൊവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി മുടക്കുഴ ഗ്രാമപഞ്ചായത്തിൽ ജനകീയ അടുക്കള അകനാട് എൽ.പി സ്ക്കൂളിൽ ആരംഭിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി.പി.അവറാച്ചൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് റോഷ്നി എൽദോ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ എ.ടി. അജിത്കുമാർ ,

ഷോജ റോയി, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ കെ.ജെ. മാത്യു, ജോസ് .എ .പോൾ,മെമ്പർമാരായ വൽസ വേലായുധൻ, ബിന്ദു ഉണ്ണി, വിപിൻ പരമേശ്വരൻ, സോമി ബിജു, അനാമിക ശിവൻ, നിഷസന്ദീപ്, രജിത ജയ്മോൻ, ജോബിമാത്യു, ബിജു.കെ.വി , സോഫി രാജൻ, ജോഷി തോമസ്, എൻ. പി . രാജീവ് ,പോൾ.കെ. പോൾ

ഹെൽത്ത് ഇൻസ്പക്ടർ ജിജി എന്നിവർ പങ്കെടുത്തു.