മൂവാറ്റുപുഴ: കീച്ചേരിപ്പടി -ഇരമല്ലൂർ റോഡിൽ വാഴപ്പിള്ളി ഭാഗത്ത് സ്വകാര്യവ്യക്തിക്ക് വാട്ടർ കണക്ഷൻ കൊടുക്കുന്നതാനായി വെട്ടിപ്പൊളിച്ച റോഡ് നന്നാക്കിയില്ലെന്ന് പരാതി. അടിയന്തരമായി റോഡ് പൂർവസ്ഥിതിയിലാക്കണമെന്ന് ആവശ്യപ്പെട്ട് വാട്ടർ അതോറിട്ടി , പൊതുമരാമത്ത് വകപ്പ് എൻജിനീയർമാർക്ക് മൂവാറ്റുപുഴ പൗരസമതി പ്രസിഡന്റ് മുസ്തഫ കൊല്ലംകുടി പരാതി നൽകി. കോടികൾ മുടക്കി റോഡ് പണി പൂർത്തിയാക്കിയിട്ട് മാസങ്ങൾ കഴിയും മുമ്പ് വാട്ടർ അതോററ്റി കുടിവെള്ള കണക്ഷൻ കൊടുക്കുന്നതിന് റോഡ് വെട്ടിപ്പൊളിക്കുകയായിരുന്നു. റോഡ് വെട്ടിപൊളിച്ചുണ്ടായ ഗർത്തത്തിൽ ഇരുചക്രവാഹനങ്ങൾ വീണ് അപകടങ്ങൾ ഉണ്ടാകുകയാണ്. അടിയന്തരമായി നടപടി സ്വീകരിച്ചില്ലെങ്കിൽ കൊവിഡ് മാനദണ്ഡം പാലിച്ച് നാട്ടുകാർ പ്രതിഷേധ സമരം സംഘടിപ്പിക്കുമെന്നും മുസ്തഫ കൊല്ലംകുടി അറിയിച്ചു.