തൃക്കാക്കര: തൃക്കാക്കരയിൽ കൊവിഡ് വാക്സിനേഷൻ നൽകുന്നതിൽ സ്വജനപക്ഷ പാതമാണെന്ന് ബി.ജെ.പി നേതാവ് എസ്.സജി ആരോപിച്ചു. വാക്സിന്റെ ലഭ്യത അനുസരിച്ച് വാർഡ് കൗൺസിലർമാരും ആശാവർക്കറും മുൻഗണനാടിസ്ഥാനത്തിൽ ലിസ്റ്റ് തയ്യാറാക്കി ടോക്കൺ കൊടുക്കുന്നതിന് പകരം പ്രാദേശിക നേതാക്കളുടെ സഹായത്തോടെ ലിസ്റ്റിൽ അനർഹർക്കും നഗരസഭയ്ക്ക് പുറത്തുള്ളവർക്കും വാക്സിൻ എടുക്കാൻ സൗകര്യം ഒരുക്കുന്നു. പല വാർഡുകളിലും കൗൺസിലറുടെ നേതൃത്വത്തിലുള്ള സംഘങ്ങളാണ് ഇത്തരത്തിൽ വാക്സിൻ കൈകാര്യം ചെയ്യുന്നത്. ഇടത്-വലത് കൗൺസിലർമാരുടെ രാഷ്ട്രീയ ഇടപെടലുകൾ മൂലം അർഹരായവർക്ക് വാക്സിനേഷൻ കിട്ടാത്ത അവസ്ഥയാണെന്നും സജി പറഞ്ഞു.