photo
വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത് കുഴുപ്പിള്ളിയി ൽ സി.എഫ്.എൽ. ടി.സി യിലേക്ക് നിയുക്ത എം.എൽ.എ. കെ. എ ൻ. ഉണ്ണിക്കൃഷ്ണൻ ഓക്‌സി മീറ്റർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിന് കൈമാറുന്നു.

വൈപ്പിൻ: ബ്ലോക്ക് പഞ്ചായത്ത് കുഴുപ്പിള്ളി ചെറുവൈപ്പിൽ സെന്റ് അഗസ്റ്റിൻസ് പള്ളിയുടെ കാരുണ്യ ഹാളിൽ കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്റർ നിയുക്ത എം.എൽ.എ. കെ. എൻ. ഉണ്ണിക്കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. 40 കിടക്കകളാണ് ഇവിടെ സജ്ജീകരിച്ചിട്ടുള്ളത്. ഇവിടേക്കാവശ്യമായ 14 ഓക്‌സിമീറ്ററുകൾ കെ. എൻ. ഉണ്ണിക്കൃഷ്ണൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തുളസി സോമന് കൈമാറി. വൈസ് പ്രസിഡന്റ് കെ. എ. സാജിത്, സെന്റ് അഗസ്റ്റിൻ പള്ളി വികാരി ഫാ. കുരുവിള മരോട്ടിക്കൽ, ജില്ലാ പഞ്ചായത്തംഗം കെ. ജി. ഡോണോ, അയ്യമ്പിള്ളി പ്രാഥമികാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. സുസ്മിത ഭായ് എന്നിവർ പങ്കെടുത്തു. സി.എഫ്.എ ൽ. ടി.സി. യിലേക്ക് ആർട്ട് ഒഫ് ലിവിംഗും ഫ്രാഗും ചേർന്നു നല്കിയ ആംബുലൻസിന്റെ താക്കോൽ ഫ്രാഗ് പ്രസിഡന്റ് അഡ്വ. വി. കെ. സാബു ബ്ലോക്ക് പ്രസിഡന്റിനെ ഏൽപ്പിച്ചു.