b
കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി കുറുപ്പംപടി സെൻറ് മേരീസ് കത്തീഡ്രൽ നൽകിയ 10,000 രൂപയുടെ ധനസഹായം പള്ളിയുടെ ട്രസ്റ്റിമാരിൽ നിന്നും അശമന്നൂർ പഞ്ചായത്ത് പ്രസിഡൻറ് ഷിജി ഷാജി ഏറ്റുവാങ്ങുന്നു.

കുറുപ്പംപടി : കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി കുറുപ്പംപടി സെന്റ് മേരീസ് കത്തീഡ്രൽ പള്ളിയുടെ ഇടവക പരിധിയിൽ വരുന്ന പഞ്ചായത്തുകൾക്ക് ധനസഹായം നൽകി. കൂവപ്പടി , മുടക്കുഴ ,വേങ്ങൂർ പഞ്ചായത്തുകൾക്ക് 10,​000 രൂപ വീതവും പള്ളി സ്ഥിതി ചെയ്യുന്ന രായമംഗലം പഞ്ചായത്തിന് 25,000 രൂപയും ധനസഹായം നൽകി.

പള്ളി ട്രസ്റ്റിമാരായ എൽദോസ് തരകൻ,ബിജു എം. വർഗീസ് എന്നിവരുടെ നേതൃത്വത്തിലാണ് സംഭാവനകൾ വിതരണം ചെയ്തത്. ഇടവകയിലെ യൂത്ത് അസോസിയേഷന്റെ നേതൃത്വത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ആംബുലൻസ് സർവ്വീസും കൊവിഡ് പ്രതിരോധ ഹെൽപ്പ് ഡെസ്ക്കും പ്രവർത്തിക്കുന്നുണ്ട്.