കാലടി: കൊറ്റമം ശാന്തിപുരത്ത് കൊവിഡ് രോഗികളെ ആശുപത്രിയിൽ എത്തിക്കുന്നതിനും ടെസ്റ്റിനു കൊണ്ടു പോകുന്നതിനും സൗജന്യവാഹനമൊരുക്കി ജോജി മെമ്മോറിയൽ വായനശാല. കൊവിഡ് രോഗികളെ കൊണ്ടു പോകുന്നതിനു ചില ടാക്സി ഡ്രൈവർമാർ വിമുഖത കാണിച്ചപ്പോൾ ലൈബ്രറി സെക്രട്ടറി ചക്രംമ്പിള്ളി ജസ്റ്റിൻ വെല്ലുവിളി ഏറ്റെടുക്കുകയാണുണ്ടായത്. ആലുവ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.കെ.ഷാജി അക്ഷര സേന വാഹനത്തിന്റെ ഫ്ലാഗ് ഓഫ് നിർവഹിച്ചു. പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജോയ് അവോക്കാരൻ, മെമ്പർ വിത്സൻ കോയിക്കര, കെ.കെ.വത്സൻ, ബിജു.എം.എ, റിജോ റോക്കി, എം.എ.ബിജേഷ്, ബെന്നി പുല്ലാടൻ ,സുർജിത് വത്സൻ എന്നിവർ പങ്കെടുത്തു.