വൈപ്പിൻ : ലോക്ക് ഡൗൺ ആരംഭിച്ചത് മുതൽ തന്നെ കൊവിഡ് ബാധിച്ച കുടുംബങ്ങൾക്ക് ഭക്ഷണം വിതരണം ചെയ്തു വരുന്ന മുരിക്കുംപാടം വാർഡ് മെമ്പർ അഡ്വ. ഡോൾഗോവ്, കൊവിഡ് ഡ്യൂട്ടിയുടെ ഭാഗമായി ഗോശ്രീ ജംഗ്ഷനിൽ ജോലി ചെയ്യുന്ന പൊലീസ് ഉദ്യോഗസ്ഥർക്കുള്ള ആഹാരം 'പ്രസാദം 'പദ്ധതിയുടെ ഭാഗമായി വിതരണം ചെയ്ത് തുടങ്ങി. ജയ്ഭാരത് ട്രസ്റ്റിന്റെ അംഗങ്ങൾ ആയ ഷിബു, വാൾഡ്രിൻ ലോപ്പസ്,ഉണ്ണികൃഷ്ണൻ എന്നിവരും ഒപ്പമുണ്ട്.