വൈപ്പിൻ : വിദ്യാർത്ഥികളുടെ കുടുംബങ്ങൾക്ക് കരുതലിന്റെ വെളിച്ചവുമായി ഞാറക്കൽ ലിറ്റൽ ഫ്‌ളവർ ഹൈസ്‌കൂൾ. സ്‌കൂൾ അടഞ്ഞു കിടക്കുന്ന സാഹചര്യം ആയതിനാൽ അദ്ധ്യാപകർ കുട്ടികളുമായി ഫോണിൽ നിരന്തരം ബന്ധം പുലർത്തിയിരുന്നു. അങ്ങനെയാണ് ലോക്ഡൗൺ കാരണം ജോലിക്ക് പോകാൻ സാധിക്കാതെ നിത്യവൃത്തിക്ക് പോലും വിഷമിക്കുന്ന കുടുംബങ്ങളെ കണ്ടെത്തിയത്. ഈ സാഹചര്യത്തിലാണ് അദ്ധ്യാപകർ മുന്നോട്ട് വന്ന് അത്യാവശ്യ പല ചരക്ക് സാധനങ്ങളുടെ കിറ്റുകൾ ഈ കുടുംബങ്ങൾക്ക് നല്കിയത്.