തൃക്കാക്കര: കൊവിഡ് ബാധിച്ച് മരിച്ച വീട്ടമ്മയുടെ സംസ്കാര ചടങ്ങുകൾ നടത്തി പൊതുപ്രവർത്തകർ മാതൃകയായി. ബുധനാഴ്ച കൊവിഡ് ബാധിച്ച് മരിച്ച ഇടച്ചിറ കീരിക്കാട്ടിൽ വീട്ടിൽ ലീല (61) മൃദദേഹമാണ് ഇന്നലെ പൊതുപ്രവർത്തകരുടെ നേതൃത്വത്തിൽ സംസ്കരിച്ചത്.സി.പി.എം തൃക്കാക്കര ഈസ്റ്റ് ലോക്കൽ കമ്മിറ്റി അംഗം ടി.എ സുഗതൻ, ഡി.വൈ.എഫ്.ഐ തൃക്കാക്കര സൗത്ത് മേഖലാ സെക്രട്ടറി എൻ.ആർ സുരാജ്,ബന്ധുവായ കെ.പി സുരേഷ്.ചന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലാണ് സംസ്കാരിച്ചത്.പനി ബാധിച്ചതിനെ തുടർന്ന് കഴിഞ്ഞ 30 ന് കാക്കനാട് സ്വകാര്യ ആശുപത്രിയിൽ എത്തുകയായിരുന്നു.പരിശോധനയിൽ കൊവിഡ് കണ്ടെത്തി.ചൊവ്വാഴ്ച ഉച്ചക്ക് ലീല മരണത്തിന് മരണത്തിന് കീഴടങ്ങി.