മൂവാറ്റുപുഴ: ഡീൻ കുര്യാക്കോസ് എം.പി ചെയർമാൻ ആയ ഇടുക്കി കെയർ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ കഴിഞ്ഞ വർഷം ആയവനയിൽ ആരംഭിച്ച മരച്ചീനികൃഷി കൊവിഡ് രോഗികൾക്ക് ആശ്വാസമാകുന്നു. ആയവനയിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് കൃഷിക്ക് നേതൃത്വം കൊടുത്തത്. വിളവെടുത്ത കപ്പ അർഹരായ കൊവിഡ് രോഗികളുടെ വീട്ടിൽ എത്തിക്കുകയാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ. കപ്പകൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം ഡീൻ കുര്യാക്കോസ് എം.പി നിർവ്വഹിച്ചു. കെയർ ഫൗണ്ടേഷൻ ആയവന മണ്ഡലം കൺവീനർ ജെയിംസ് എൻ ജോഷി അദ്ധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് പ്രവർത്തകൻ അജയ് ചാക്കോച്ചൻ സൗജന്യമായി നൽകിയ കൃഷിയിടത്തിലാണ് കൃഷി ഇറക്കിയത്. കോൺഗ്രസ് യൂത്ത് കോൺഗ്രസ് നേതാക്കളായ സമീർ കോണിക്കൽ,സുഭാഷ് കടയ്ക്കോട്, ജീമോൻ പോൾ, മേഴ്‌സി ജോർജ്, രമ്യ.പി.ആർ, ജോജോ ജോസഫ്, സുബിൻ ജോസ്, താരിഖ് അസീസ്, ആന്റണി വിൻസെന്റ് തുടങ്ങിയവർ പങ്കെടുത്തു.